ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. രജനികാന്ത് നായകനായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകരെ മുഴുവൻ തൃപ്തിപ്പെടുത്താൻ ഇത്തവണ ലോകേഷിന് ആയില്ലെന്നാണ് റിപ്പോർട്ടുകൾ. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ ഉയരുന്നുണ്ട്. കൂലിയ്ക്ക് എങ്ങനെ A സർട്ടിഫിക്കറ്റ് ലഭിച്ചു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.
'കൂലി' ലോകേഷിന്റെ സ്ഥിരം നിലവാരത്തിലേക്ക് ഉയർന്നില്ലെന്നാണ് അഭിപ്രായങ്ങൾ. അതേസമയം, സൗബിൻ ഷാഹിർ, നാഗാർജുന, ശ്രുതി ഹാസൻ എന്നിവരുടെ പ്രകടനം മികച്ചതായിരുന്നുവെന്നും അഭിപ്രായം ഉണ്ട്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം 100 കോടി നേടിയിട്ടുണ്ട്.