അതിശൈത്യത്തിൽ മരവിച്ച് അമേരിക്ക, മരണം 60 കടന്നു

Webdunia
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (15:17 IST)
ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയിൽ മരണസംഖ്യ 60 കടന്നു. 2 കോടി ജനങ്ങൾ താമസിക്കുന്ന ന്യൂയോർക്ക് സംസ്ഥാനത്ത് സ്ഥിതി അതീവഗുരുതരമാണ്. വൈദ്യുതി കൂടി വിച്ഛേദിക്കപ്പെട്ടതും റെയിൽ,റോഡ്,വ്യോമ ഗതാഗതം താറുമാറായതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾക്കകത്ത് നിന്നും വീടുകൾക്ക് പുറത്തുനിന്നുമാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്.
 
യുദ്ധസമാനമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് ന്യൂയോർക്ക് ഗവർണർ വിശേഷിപ്പിച്ചത്. വൈദ്യുതി തടസ്സം പൂർണമായി പരിഹരിക്കാനാകാത്തതിനാൽ ലക്ഷക്കണക്കിന് വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്. വരും ദിവസങ്ങളിൽ സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. മഞ്ഞുരുകുന്നതോടെ മാത്രമെ എത്ര പേരുടെ ജീവൻ നഷ്ടമായി എന്നതിൻ്റെ യഥാർഥ ചിത്രം പുറത്തുവരികയുള്ളൂ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article