ഇതുവരെ ഇരുപതോളം പേരാണ് കൊടും ശൈത്യത്തെ തുടർന്ന് മരണപ്പെട്ടത്. ക്യൂബെക് മുതൽ ടെക്സാസ് വരെ 3,200 കിലോമീറ്റർ വിസ്തൃതിയിലാണ് അതിശൈത്യമുള്ളത്. പടിഞ്ഞാറൻ സംസ്ഥാനമായ മൊൻ്റാനയിൽ മൈനസ് 45 ഡിഗ്രിയാണ് താപനില.ഫ്‌ലോറിഡ, ജോര്‍ജിയ, ടെക്‌സസ്്, മിനിസോട്ട, ലോവ, വിസ്‌കോന്‍സിന്‍, മിഷിഗന്‍ എന്നിവിടങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്.
രക്തചംക്രമണം മന്ദഗതിയിലാകുന്നതടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മറ്റുള്ള കൊടുങ്കാറ്റുകളെ പോലെയല്ല അതിവേഗത്തിൽ ശക്തിപ്രാപിക്കുന്നവയാണ് ബോംബ് സൈക്ലോണുകൾ. ഈ സവിശേഷതയാണ് ഇതിനെ അപകടകാരിയാക്കുന്നത്.കൊവിഡിനൊപ്പം തണുപ്പ് കൂടി ഉയർന്നത് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. കാനഡയിലും ഇംഗ്ലണ്ടിലും സമാനമാണ് സ്ഥിതി.