ന്യൂറോ സംബന്ധമായ രോഗമായിരുന്നു രമയ്ക്ക്. രണ്ട് വര്‍ഷം അസുഖം ബാധിച്ച് കിടന്നിരുന്നു. ചികിത്സയില്ലാത്ത അപൂര്‍വ്വമായ രോഗമായിരുന്നു. തലച്ചോറിനെ ബാധിക്കുന്ന അസുഖമാണ്. ചിക്കന്‍ പോക്സ് ബാധിച്ച ഒരു പേഷ്യന്റിനെ പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. അതിന്റെ വൈറസ് ബാധിച്ചതാകാമെന്നാണ് ആയുര്‍വേദത്തിലെ വിദഗ്ധര്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നു വൈറസ് വരില്ലെന്നാണ് അലോപ്പതി വിദഗ്ധര്‍ പറഞ്ഞത്. എന്തായിരുന്നാലും അത് വിധി - ജഗദീഷ് പറഞ്ഞു.
'ചലിക്കാനുള്ള ശക്തി ഇല്ലാതാക്കുന്ന രോഗമാണ്. അവസാനകാലത്ത് ഞാന്‍ രമയ്‌ക്കൊപ്പമുണ്ടായിരുന്നു. മാക്‌സിമം കെയര്‍ കൊടുക്കാന്‍ പറ്റി. ഭാര്യയോട് സ്‌നേഹം മാത്രമല്ല ബഹുമാനവും തോന്നിയിട്ടുണ്ട്. എനിക്കെത്ര പ്രതിഫലം കിട്ടുന്നുണ്ടോ എന്നൊന്നും ചോദിക്കാറില്ല. എന്റെ ലക്ഷങ്ങളേക്കാളും അവര്‍ വിലമതിക്കുന്നത് സ്വന്തം ശമ്പളത്തെയാണ്. ഇംക്രിമെന്റ് കിട്ടുന്ന സമയത്ത് ഈ കാശ് ഞാന്‍ മക്കള്‍ക്ക് കമ്മല്‍ വാങ്ങാന്‍ എടുക്കും എന്നൊക്കെ പറയാറുണ്ട്. സത്യത്തില്‍ അങ്ങനെ പറയേണ്ട കാര്യമേയില്ല, പക്ഷേ, രമ എല്ലാം എന്നോട് പറയുമായിരുന്നു,' ജഗദീഷ് പറഞ്ഞു.