തിരുവനന്തപുരത്ത് ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ സോണിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 39 വയസ്സ് ആയിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. വെട്ട്‌റോഡ് കരിയില്‍ വൃന്ദാവന്‍ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.