തിരുവനന്തപുരത്ത് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; പത്തുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (19:28 IST)
Dj Party
തിരുവനന്തപുരത്ത് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ പത്തുപേര്‍ അറസ്റ്റിലായി. ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഡാനി ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഞ്ചലിലുള്ള ബാറില്‍ സംഘര്‍ഷം ഉണ്ടായത്. ഗുണ്ടാ നേതാവ് എയര്‍പോര്‍ട്ട് സാജന്റെ മകന്‍ ഡാനിയാണ് ഡിജെ പാര്‍ട്ടി ബാറില്‍ നടത്തിയത്. ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ ശത്രുചേരിയില്‍ പെട്ടവരാണ് ഡാനിയും സംഘവും.
 
ഡിജെ പാര്‍ട്ടിയില്‍ ഓം പ്രകാശവും സുഹൃത്തും എത്തുകയായിരുന്നു. സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ പോലീസ് എത്തുമ്പോഴേക്കും ഓംപ്രകാശും സുഹൃത്തും രക്ഷപ്പെട്ടു. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ആരും പരാതി നല്‍കാന്‍ തയ്യാറായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍