കോന്നി മുറിഞ്ഞകല്ലില്‍ വാഹനാപകടത്തില്‍ നവദമ്പതിമാരുള്‍പ്പടെ നാലുപേര്‍ മരിച്ചു. പുനലൂര്‍- മൂവാറ്റുപുഴ പാതയില്‍ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്.