ഇറാഖിൽ വീണ്ടും യുഎസ് വ്യോമാക്രമണം; ആറുപേർ കൊല്ലപ്പെട്ടു

റെയ്‌നാ തോമസ്
ശനി, 4 ജനുവരി 2020 (08:42 IST)
ഇറാന്‍ രസഹസ്യ സേന തലവന്‍ ജനറല്‍ കാസെം സൊലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖില്‍ വീണ്ടും യുഎസ് ആക്രമണം. ബാഗ്‍ദാദില്‍ ഷിയാ സംഘടനാംഗങഅങള്‍ സഞ്ചരിച്ച വാഹനവ്യൂഹനത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.
 
ഇറാഖില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‍സസ് അംഗങ്ങളാണ് വാഹനങ്ങളിലുണ്ടായിരുന്നുത്. വടക്കന്‍ ബാഗ്‍ദാദില്‍ വെച്ചാണ് മൂന്ന് വാഹനങ്ങളടങ്ങിയ വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാഖി വിമത സംഘടകളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്‍തു. ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
 
അപകടത്തിന്‍റേതെന്ന രീതിയില്‍ സ്ഥിരീകരിക്കാത്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. മൂന്ന് വാഹനങ്ങള്‍ കത്തുന്നതും അതില്‍ രണ്ടെണ്ണം മറിഞ്ഞുകിടക്കുന്നതുമാണ് ചിത്രത്തിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article