അമേരിക്കൻ വ്യോമാക്രമണം; ഇറാൻ രഹസ്യ‌സേനാ മേധാവിയെ വധിച്ചു; പ്രതികാരം ചെയ്യുമെന്ന് ഇറാൻ

തുമ്പി ഏബ്രഹാം

വെള്ളി, 3 ജനുവരി 2020 (11:20 IST)
ഇറാനിലെ സൈനിക കമാന്‍ഡര്‍ ഇറാഖില്‍ വെച്ച് കൊല്ലപ്പെട്ടു. ഇറാനിലെ സായുധ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡറായ ഖാസിം സൊലൈമാനിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മഹ്ദിയും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവലൂഷണറി ഗാർഡ് മുന്‍ മേധാവി പ്രതികരിച്ചു.
 
ബാഗ്ദാദിലെ എയര്‍പോര്‍ട്ടിലേക്ക് യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ടു ചെയ്യുന്നു.ആക്രമണത്തിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സൊലൈമാനിയെ വകവരുത്താന്‍ ഉത്തരവിട്ടതെന്ന് യുഎസ് സൈനിക മേധാവി പെന്റഗണ്‍ അറിയിച്ചു.
 
ഇറാഖിലുള്‍പ്പെടയുള്ള യുഎസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ സൊലൈമാന്‍ നീക്കം നടത്തുന്നുണ്ടായിരുന്നെന്നും  അമേരിക്കയ്ക്കു പുറത്തുള്ള യുഎസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഇദ്ദേഹത്തെ വക വകരുത്തിയതെന്നും പെന്റഗണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍