ഇന്ത്യ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് യുഎസ്

ശനി, 14 ഡിസം‌ബര്‍ 2019 (12:20 IST)
മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഇന്ത്യ സംരക്ഷിക്കണമെന്ന് അമേരിക്ക. പൗരത്വഭേദഗതി ബില്ലിന് ഇന്ത്യൻ പാർലമെന്റ് അംഗീകാരം നൽകിയ പശ്ചാത്തലത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവന. ഇതാദ്യമായാണ് പൗരത്വ ഭേദഗതി വിഷയത്തിൽ അമേരിക്ക ആശങ്ക വ്യക്തമാക്കുന്നത്.
 
പൗരത്വബില്ലുമായി ബന്ധപ്പെട്ട് ഞങ്ങൾ ഇന്ത്യയിലെ സ്തിഥിഗതികൾ വീക്ഷിക്കുന്നുണ്ട്. മതസ്വാതന്ത്രത്തോടുള്ള ബഹുമാനവും നിയമപ്രകാരം കൊടുക്കേണ്ട തുല്യ പരിഗണനയും ഇന്ത്യയുടെയും അമേരിക്കയുടേയും അടിസ്ഥാന തത്വങ്ങളാണ്. ഇന്ത്യയുടെ ഭരണഘടനക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസ്രുതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയോട് അഭ്യർഥിക്കുന്നു.'സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍