കഴിഞ്ഞയാഴ്ച ഉത്തര ഇറാഖിലെ യു എസ് സൈനികക്യാമ്പിന് നേരെ ഹാഷിദ് അൽ ഷാബിയുടെ സൈനിക വിഭാഗമായ കത്തബ് ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ ഒരു യു എസ് സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഇറാഖിലും സിറിയയിലുമായി 5 ഹിസ്ബുല്ലാ താവളങ്ങളിൽ യു എസ് വ്യോമാക്രമണം നറ്റത്തിയിരുന്നു. 25 പേർ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് പകരമായാണ് ഹാഷിദ് അൽ ഷാബി ഇപ്പോൾ യു എസ് എംബസിക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. ഇറാഖിലെ യു എസ് സൈനികരെ എത്രയും വേഗം പിൻവലിക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.