അടിവസ്ത്രത്തില്‍ പതിപ്പിച്ചത് ഗണപതിയുടെ ചിത്രമായതിൽ പുലിവാല് പിടിച്ചിരിക്കുകയാണ് അമേരിക്കന്‍ വസ്ത്ര നിര്‍മ്മാണ കമ്പനിയായ ‘കസ്റ്റമണ്‍’. ധരിക്കുന്നവർ കൂടുതല്‍ ‘സെക്‌സി’ ആകാന്‍ വേണ്ടിയെന്ന് കാണിച്ചാണ് കമ്പനി ഈ അടിവസ്ത്രം വിപണിയിലിറക്കിയിരിക്കുന്നത്.
കമ്പനി ചെയ്തത് വിശ്വാസികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണെന്നും ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം എന്ന സംഘടനാ രംഗത്തെത്തി.
‘ഗണേശ് തോംഗ്’, ‘ഗണേശ് പാന്റി’ എന്നിങ്ങിനെ രണ്ട് പേരുകളിൽ സ്ത്രീകള്‍ക്ക് ധരിക്കാവുന്ന രീതിയിൽ രൂപം നൽകിയ ഇതിന്റെ വില ഒന്നിന് 18.64 ഡോളറാണ്.
വിവിധങ്ങളായ ഡിസൈനുകളും ഡിജിറ്റല്‍ പ്രിന്റുകളുമടങ്ങിയ ടീ ഷര്‍ട്ടുകള്‍, ടോപ്പുകള്‍, ഹൂഡി, ഷര്‍ട്ടുകള്‍, അടിവസ്ത്രം എന്നിവയാണ് പ്രധാനമായും ‘കസ്റ്റമണ്‍’ വിപണിയിലിറക്കുന്നത്.