പുതുവത്സരത്തിൽ കായികപ്രേമികളെ കാത്തിരിക്കുന്നത് ആവേശകാഴ്ച്ചകളുടെ ഒരു വർഷമാണ്. ഒളിമ്പിക്സ്,ടി20 ലോകകപ്പ്, കോപ്പാ അമേരിക്ക,യൂറോകപ്പ് തുടങ്ങി നിരവധി കായികപൂരങ്ങളാണ് 2020ൽ അരങ്ങേറുന്നത്.
ജൂൺ 12 മുതൽ ജൂലൈ 12 വരെയാണ് കോപ്പാ അമേരിക്ക നടക്കുക. അർജന്റീനയും കൊളംബിയയുമാണ് ഇത്തവണ കോപ്പാ അമേരിക്കക്ക് വേദിയാകുന്നത്. ഐ എസ് എല്ലിൽ പുതിയ ചാമ്പ്യന്മാരെ നിർണയിക്കുന്നതിന് 2020 സാക്ഷിയാകുമ്പോൾ എസ് എ കപ്പ്(മെയ് 23) ഫൈനലും, യുവേഫാ ചാമ്പ്യൻസ് ലീഗ്(മെയ് 30) ഫൈനലും ഈ വർഷം നടക്കും.