പുതിയ സെലക്ടർമാരെ ഉടൻ തെരെഞ്ഞെടുക്കുമെന്ന് സൗരവ് ഗാംഗുലി

അഭിറാം മനോഹർ

ശനി, 21 ഡിസം‌ബര്‍ 2019 (10:59 IST)
നിലവിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതോടെ പുതിയ സെലക്ഷൻ കമ്മിറ്റിയെ ഉടൻ തെരഞ്ഞെടുക്കുമെന്ന് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ആദ്യം ബി സി സി ഐ ഉപദേശകസമിതിയൊയിരിക്കും തെരെഞ്ഞെടുക്കുക ഈ ഉപദേശക സമിതി ആയിരിക്കും പുതിയ സെലക്ഷൻ പാനലിനെ തെരെഞ്ഞെടുക്കുന്നത്.
 
അടുത്ത വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാൽ തന്നെ പുതിയ സെലക്ടർമാരുടെ നിയമനവും അവരുടെ ഉത്തരവാദിത്തങ്ങളും വലുതാണെന്ന് ഗാംഗുലി പറയുന്നു. ഇപ്പോൾ ടീമിന് പുറത്തു നിൽക്കുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവിയെ സംബന്ധിച്ചും പുതിയ സെലക്ടർമാർ നിർണായകമാകും. ഇരട്ടപദവി സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങൾ നിലനിൽക്കുന്നത് കാരണമാണ് ഉപദേശക സമിതിയുടെ തെരെഞ്ഞെടുപ്പ് വൈകുന്നതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
 
എന്നാൽ ഉപദേശകസമിതിയിൽ ആരെല്ലാം വരാൻ സാധ്യതയുണ്ട് എന്നത് സംബന്ധിച്ച് ഇതുവരെയും ഒരു സൂചനയും ഗാംഗുലി തന്നിട്ടില്ല. സച്ചിൻ ടെണ്ടുൽക്കർ ഉപദേശക സമിതിയിൽ എത്തുമെന്ന് റിപ്പോട്ടുകളുണ്ടായിരുന്നുവെങ്കിലും ഈ കാര്യത്തിലും സ്തിരീകരണം ഒന്നും തന്നെയും ലഭിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍