എബിഡി ദക്ഷിണാഫ്രിക്കക്കായി ലോകകപ്പിൽ മത്സരിക്കണമെന്ന് ഡുപ്ലെസി

അഭിറാം മനോഹർ

ബുധന്‍, 18 ഡിസം‌ബര്‍ 2019 (10:20 IST)
ക്രിക്കറ്റിലേ സൂപ്പർമാൻ എന്ന വിശേഷണമുള്ള ബാറ്റിങ് താരമാണ് ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ്. കരിയറിൽ ഏറ്റവും മികച്ച ഫോമിൽ നിൽക്കെ കളിക്കളത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് അടിക്കാനുള്ള അപൂർവമായ കഴിവ് കൊണ്ട് ആരാധകരെ അമ്പരപ്പിച്ച താരമാണ് അദ്ദേഹം. എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. അദ്ദേഹത്തിന്റെ അഭാവം ദക്ഷിണാഫ്രിക്കയെ തളർത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
 
ദക്ഷിണാഫ്രിക്കയുടെ പരിശീലകനായി ചുമതലയേറ്റ മുൻ താരം മാർക്ക് ബൗച്ചറാണ് എ ബി ഡി ടീമിലെത്തുമെന്ന സൂചനകൾ ആദ്യമായി നൽകിയത്. 2020ൽ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ എ ബി ഡി കളിക്കാനുള്ള സാധ്യത തള്ളികളയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബൗച്ചറുടെ അഭിപ്രായത്തോട് താൻ യോജിക്കുന്നതായും അദ്ദേഹം മടങ്ങി വരണമെന്നാണ് ആഗ്രഹമെന്നുമാണ് വിഷയത്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനായ ഡുപ്ലെസി പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍