കോവിഡ് 19 ബാധിച്ച് വിദേശത്ത് രണ്ട് മലയാളികൾ കൂടി മരിച്ചു, മരണപ്പെട്ടത് ഡോക്ടറും, കന്യാസ്ത്രീയും

Webdunia
വ്യാഴം, 2 ഏപ്രില്‍ 2020 (09:06 IST)
ലണ്ടന്‍: കോവിഡ് 19 ബാധയെ തുടർന്ന് രണ്ട് മലയാളികൾ കൂടി വിദേശത്ത് മരണപ്പെട്ടു. മലപ്പുറം സ്വദേശിയായ ഡോക്ടർ ഹംസ് പച്ചീരിയും, കന്യാസ്ത്രീയായ സിസ്റ്റർ സിയന്നയുമാണ് യുകെയിൽ മരണപ്പെട്ടത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ഡോക്ടർ ഹംസ ബര്‍മിങ്ഹാമില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
 
സിസ്റ്റേഴ്‌സ് ഓഫ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്ന സിസ്റ്റർ സിയന്ന സ്വാൻസീയിൽവച്ചും മരണപ്പെട്ടു. കഴിഞ്ഞ ദിവസവും രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. തൃശൂര്‍ കയ്പമംഗലം സ്വദേശി പരീത് ദുബായിൽവച്ചും തലശ്ശേരി സ്വദേശി അശോകന്‍ മുംബൈയിൽവച്ചുമാണ് മരണപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article