വെറും എട്ട് ദിവസം!! കൊറോണ ബാധിതരുടെ എണ്ണം 4 ലക്ഷത്തിൽ നിന്ന് 8 ലക്ഷത്തിലേയ്ക്ക്, പിടിവിടാതെ മഹാമാരി

അഭിറാം മനോഹർ

ബുധന്‍, 1 ഏപ്രില്‍ 2020 (16:35 IST)
ലോകമെങ്ങും ഭീതി പടർത്തി കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഈ ദിവസങ്ങൾക്കുള്ളിൽ നാല് ലക്ഷത്തിലായിരുന്ന കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ എട്ടു ലക്ഷത്തിന് മുകളിലാണ്.അതായത് വെറും എട്ട് ദിവസങ്ങൾക്കുള്ളിലാണ് രോഗികളുടെ എണ്ണം ഇപ്പോൾ ഇരട്ടിയിലധികമായിരിക്കുന്നത്. ഇറ്റലിക്ക് പുറമെ സ്പെയിനിലും അമേരിക്കയിലും ഉണ്ടായ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയാണ് ഇത്ര തീവ്രമായൊരു കുതിച്ചുചാട്ടത്തിന് കാരണം.
 
കഴിഞ്ഞ ചൊവ്വാഴ്ച്ച 18,000 പേരാണ് ലോകത്താകമാനം മരിച്ചിരുന്നതെങ്കിലതിപ്പോൾ 42,000 മറികടന്നിരിക്കുന്നു. രോഗംതിരിച്ചറിഞ്ഞ അന്ന് മുതൽ ഒരു ലക്ഷത്തിലെത്താൻ 67 ദിവസങ്ങളാണ് വേണ്ടി വന്നത്.രണ്ട് ലക്ഷത്തിലേക്കെത്താൻ 11 ദിവസവും വേണ്ടിവന്നു.നാലു ദിവസങ്ങൾക്കൊണ്ട് അത് മൂന്നുലക്ഷവും മൂന്നു ദിവസത്തിനുള്ളിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷവുമായി ഉയർന്നു. ഇന്നീട് ഒരാഴ്ച്ചക്കിടെ ഈ സംഖ്യ ഇരട്ടിയാകുകയും ചെയ്‌തിരിക്കുന്നു.
 
അമേരിക്കയ്‍ക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം അതിവേഗമാണ് പടരുന്നത്. നിലവിൽ ലോകമെമ്പാടും 42,139 ആളുകളോളം കൊറോണ ബാധിച്ച് മരിച്ചതായാണ് കണക്കുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍