ജോ ബൈഡന്‍ അമേരിക്കയുടെ നായകന്‍, കമല ഹാരിസ് വൈസ് പ്രസിഡന്‍റ്

സുബിന്‍ ജോഷി
ശനി, 7 നവം‌ബര്‍ 2020 (23:45 IST)
ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിട. ജോ ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്‍റാകും. കമലാ ഹാരിസ് വൈസ് പ്രസിഡന്‍റാകും. 77കാരനായ ബൈഡന്‍ തന്നെ പ്രസിഡന്‍റായി വരുമെന്ന് ഉറപ്പായതോടെ ഡെമോക്രാറ്റിക് ക്യാമ്പുകള്‍ ആഘോഷത്തിലാണ്.
 
പെന്‍സില്‍‌വാനിയ സ്റ്റേറ്റിലെ 20 ഇലക്‍ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചതോടെ ജോ ബൈഡന്‍ വ്യക്തമായ ലീഡ് സ്വന്തമാക്കി. മാന്ത്രിക സംഖ്യയായ 270 മറികടന്നതോടെ ബൈഡന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പായി.

ബൈഡന് ഇതുവരെ ലഭിച്ചത് 290 ഇലക്ടറല്‍ വോട്ടുകളാണ്. മുന്നൂറിനുമേല്‍ ഇലക്ടറല്‍ വോട്ടുകള്‍ താന്‍ നേടുമെന്നും ട്രം‌പ് ശാന്തത പാലിക്കണമെന്നും നേരത്തേ തന്നെ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. 
 
പെന്‍സില്‍‌വാനിയയ്ക്ക് പിന്നാലെ നൊവാഡയിലും ബൈഡന്‍ ജയിച്ചതോടെയാണ് അടുത്ത പ്രസിഡന്‍റായി ജോ ബൈഡന്‍ തന്നെ എന്ന് ഉറപ്പിക്കാനായത്. ജോര്‍ജ്ജിയയിലും ബൈഡന്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. 
 
ഇലക്‍ടറല്‍ വോട്ടുകളില്‍ 214 എണ്ണം മാത്രമാണ് ഇതുവരെ ട്രമ്പിന് നേടാന്‍ കഴിഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article