അരിസോണ, പെൻസിൽവാനിയ,നെവാഡ,ജോർജിയ, നോർത്ത് കരോലീന എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. റിപബ്ലിക്ക് അനുഭാവികൾ നേരിട്ട് ബൂത്തിലെത്തി വോട്ട് ചെയ്‌തപ്പോൾ ഡെമോക്രാറ്റ് അനുഭാവികൾ തപാൽ വോട്ടിനെയാണ് കൂടുതൽ ആശ്രയിച്ചത്. ഇന്നലെ ട്രംപ് മുന്നിട്ട് നിന്ന പലയിടങ്ങളിലും ഇപ്പോൾ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്.അതേസമയം ജോർജിയയിലും മിഷിഗണിലും ട്രംപ് ക്യാംപ് നൽകിയ ഹർജികൾ അവിടുത്തെ കോടതികൾ തള്ളി. വ്യക്തമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടികാണിച്ചാണ് ഹർജികൾ തള്ളിയത്.