'ശാന്തത പാലിക്കണം, നമ്മള്‍ എതിരാളികളായിരിക്കാം പക്ഷെ ശത്രുക്കളല്ല': വിജയപ്രഖ്യാപനത്തിന് മുന്നോടിയായി ട്രംപിനോട് ബൈഡന്‍

ശ്രീനു എസ്

ശനി, 7 നവം‌ബര്‍ 2020 (12:27 IST)
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയതിനുപിന്നാലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയ പ്രഖ്യാപനം നടത്തി. നമ്മുടെ രാഷ്ട്രീയം തീര്‍ത്തും യുദ്ധമല്ലെന്ന് നാമോര്‍ക്കണം. നമ്മള്‍ എതിരാളികളായിരിക്കാം എന്നാല്‍ നമ്മള്‍ ശത്രുക്കളല്ലെന്നും അമേരിക്കക്കാരാണെന്നും ട്രംപിനെ ലക്ഷ്യം വച്ചുകൊണ്ട് ബൈഡന്‍ പറഞ്ഞു.
 
നിര്‍ണായ സംസ്ഥാനങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം ബൈഡന്‍ നേടിയിട്ടുണ്ട്. ജോര്‍ജിയയില്‍ 28 വര്‍ഷത്തിനു ശേഷമാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിജയം നേടുന്നത്. നിലവില്‍ ഫലം പൂര്‍ണമായി നിശ്ചയിക്കാത്ത ജോര്‍ജിയയിലും നെവാഡയിലും പെന്‍സില്‍വാനിയയിലും വ്യക്തമായ ലീടോടെ ബൈഡന്‍ മുന്നിലാണ്. മുന്നൂറിലധികം ഇലക്ട്രല്‍ വോട്ടുകളോടെ ഞങ്ങള്‍ വിജയിക്കാന്‍ പോകുകയാണെന്ന് ബൈഡന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍