ഗുവാഹത്തിയില്‍ നടന്ന മുപ്പത്തിമൂന്നാമത് ഏഷ്യന്‍ ഗെയിംസില്‍ ഉത്തേജക മരുന്നടിച്ച എട്ട് ഇന്ത്യന്‍ അത്‌ലറ്റുകള്‍ പിടിക്കപ്പെട്ടു. ഗെയിംസ് കഴിഞ്ഞ് നാലു മാസങ്ങള്‍ക്കു ശെഷമാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വിവാദതാരങ്ങളുടെ പട്ടിക പുറത്തു വിട്ടത്.
ഉത്തേജകമരുന്നു വിവാദത്തില്‍ കുടുങ്ങിയവര്‍ക്കെതിരെ നടപടിക്ക് മുതിരുകയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ മുന്‍ നിര താരങ്ങള്‍ വരെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിഷയം ഐ ഒ എ സ്പോര്‍ട്‌സ് ഫെഡറേഷന്‍റെ അംഗീകാരത്തിനായി വിട്ടിരിക്കുകയാണ്.
2004 കോമണ്‍ വെല്‍ത്ത് ഗെയിംസിലെ ബെസ്റ്റ് ലിഫ്‌റ്റര്‍ ആയ വിക്കി ബട്ട, ലോക വനിതാ ബോക്‍സിംഗ് ചാമ്പ്യന്‍ ജെന്നി ലാല്‍റെമ്ലിയാനി എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സൂപ്പര്‍ താരങ്ങള്‍. ഇന്ത്യയെ പലയിടത്തു പ്രതിനിധേകരിച്ച ബട്ട 2004 ല്‍ മാള്‍ട്ടയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കിരീടം നേടിയിരുന്നു.
ദേശീയ ഗെയിംസില്‍ 63 കിലോ വിഭാഗത്തില്‍ മിസോറത്തിനായി ലാല്‍റെമ്ലിയാനി സ്വര്‍ണം നേടിയിരുന്നു 2006 ലായിരുന്നു അവരുടെ ലോക ചാമ്പ്യന്‍ പട്ടം.മെഡല്‍ നേടുന്ന മത്സരത്തില്‍ ഫ്യൂറോസെമിഡ് എന്ന ഉത്തേജക മരുന്നു കഴിച്ചതായി കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ അമച്വര്‍ ബോക്‍സിംഗ് ഫെഡറേഷന്‍ടെ രണ്ടു വര്‍ഷത്തെ വിലക്കു നേരിടുന്ന താരത്തിന് ഗെയിംസിലെ മെഡലും നഷ്‌ടമാകും.