യുവത്വം നിലനിര്‍ത്താം, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 14 ഓഗസ്റ്റ് 2024 (08:55 IST)
ഇനി ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല ! ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും യുവത്വം നിലനിര്‍ത്താം. ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടതുണ്ട്. സമ്മര്‍ദ്ദം കുറയ്ക്കാന്‍ ധ്യാനം, പ്രാണായാമം, ആഴത്തിലുള്ള ശ്വസനം എന്നിവയൊക്കെ ചെയ്യുന്നത് ഗുണം ചെയ്യും
 
പിന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നല്ല ഉറക്കം. നന്നായി ഉറക്കം ലഭിക്കുന്നതിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും യുവത്വം നിലനിര്‍ത്താനും സഹായിക്കും അതുകൊണ്ടുതന്നെ ഓരോ ദിവസവും എട്ടു മണിക്കൂര്‍ ഉറങ്ങുന്നത് ഉറപ്പാക്കണം.
 
സന്തുലിതമായ ഭക്ഷണക്രമം കൊണ്ടുവരണം. അതിനായി പഴവും പച്ചക്കറികളും പതിവായി കഴിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ സഹായിക്കും.
 
ചര്‍മ്മത്തില്‍ ചുളിവുകളും മറ്റും ഉണ്ടാകുന്നതിനുള്ള ഒരു കാരണമാണ് പുകവലിയും മദ്യപാനവും.പുകവലിയിലൂടെ ചര്‍മ്മത്തിലെ കൊളാജന്‍ തകര്‍ക്കുന്നതിന് കാരണമാകും. ഇതാണ് ചുളിവുകള്‍ക്ക് ഇടയാക്കുന്നത്. അമിതമായ മദ്യപാനം ചര്‍മ്മത്തില്‍ നിര്‍ജലീകരണവും ചുളിവുകളും മങ്ങലും ഉണ്ടാക്കും. അതിനാല്‍ ചര്‍മ്മ സംരക്ഷണത്തിന് മദ്യപാനം പരമാവധി കുറയ്ക്കണം.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article