മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ഒ.ടി.ടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറില്‍ ഇന്നു രാത്രി മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് എംപുരാന്‍. 325 കോടി രൂപയാണ് ചിത്രം നേടിയത്. ഏറ്റവും വേഗതയിൽ 50, 100, 200 കോടി നേടുന്ന മലയാള സിനിമയായി എമ്പുരാൻ മാറിയിരുന്നു.
പ്രമേയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തത്. മുരളി ഗോപിയുടേതാണ് തിരക്കഥ. മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എംപുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്. വിവാദം സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടില്ല. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.
ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബില്‍ കയറിയ ചിത്രം ഇപ്പോള്‍ മലയാളി സിനിമാ ചരിത്രത്തില്‍ പുത്തന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്.