അറിയാതെ പോകരുത് നിലക്കടലയുടെ ഗുണങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 10 ഓഗസ്റ്റ് 2024 (22:49 IST)
നാരുകള്‍ അടങ്ങിയ നിലക്കടല കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
 
ഫൈബര്‍ ധാരാളം അടങ്ങിയ നിലക്കടല കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുവാന്‍ സഹായിക്കും. 
 
ജി.ഐ കുറവും നാരുകള്‍ കൂടുതലുമുള്ള നിലക്കടല കുതിര്‍ത്ത് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യതയെ കുറയ്ക്കും.
 
മിതമായ അളവില്‍ കുതിര്‍ത്ത നിലക്കടല കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ നിലക്കടല ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
 
ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍