നിപയുള്ളപ്പോള്‍ ഫ്രൂട്ട്‌സ് കഴിക്കാമോ?

രേണുക വേണു

ചൊവ്വ, 23 ജൂലൈ 2024 (08:46 IST)
കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്ന പഴംതീനി വവ്വാലുകളാണ് നിപ വൈറസ് രോഗവാഹകര്‍. എന്നുകരുതി ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യുന്ന ഫ്രൂട്ട്സ് ഒഴിവാക്കുന്നത് നല്ലതല്ല. ഫ്രൂട്ട്സ് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കുട്ടികളെ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം. 
 
നിലത്തുവീണ് കിടക്കുന്ന പഴങ്ങള്‍ കഴിക്കരുത് 
 
പഴങ്ങളില്‍ വവ്വാല്‍ കടിച്ചതിന്റെ പാടുകള്‍ ഉണ്ടെങ്കില്‍ അവ ഒഴിവാക്കണം 
 
പുതിയതും വാടാത്തതുമായ പഴങ്ങള്‍ മാത്രം കഴിക്കുക 
 
അമിതമായി പഴുത്തതും നനഞ്ഞതുമായ പഴങ്ങള്‍ ഒഴിവാക്കുക 
 
പഴങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് നന്നായി കഴുകുക, ചൂടുവെള്ളത്തില്‍ കഴുകുന്നത് നല്ലതാണ് 
 
പഴങ്ങള്‍ക്ക് വിചിത്രമായ ഗന്ധം ഉണ്ടെങ്കില്‍ അവ കഴിക്കരുത് 
 
കടകളില്‍ നിന്ന് പഴങ്ങള്‍ വാങ്ങുമ്പോള്‍ നല്ലത് നോക്കി തിരഞ്ഞെടുക്കുക 
 
പേരയ്ക്കയാണ് വവ്വാലുകള്‍ക്ക് കൂടുതല്‍ പ്രിയം. പേരയ്ക്ക കഴിക്കുമ്പോള്‍ വവ്വാല്‍ കടിച്ച പാടുണ്ടോ എന്ന് നിരീക്ഷിക്കണം 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍