വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 23 ഏപ്രില്‍ 2025 (12:01 IST)
പവന് 2200 കുറഞ്ഞ് സ്വര്‍ണ വില. കഴിഞ്ഞദിവസം സ്വര്‍ണ്ണവില റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 74,320 രൂപയാണ് കഴിഞ്ഞ ദിവസത്തെ നിരക്ക്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി. മിനിഞ്ഞാന്ന് സ്വര്‍ണത്തിന് ഇതേ വിലയായിരുന്നു. 
 
ഒരു ഗ്രാം സ്വര്‍ണത്തിന് കഴിഞ്ഞ ദിവസം 275 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9290 രൂപയായി. ഇന്ന് വീണ്ടും 275 രൂപ കുറഞ്ഞ് 9015രൂപയായി. ഈമാസം 12നാണ് സ്വര്‍ണ്ണവില ആദ്യമായി 70000 കടന്നത്. ജനുവരി 22ന് സ്വര്‍ണ്ണവില ആദ്യമായി 60000 കടന്നിരുന്നു. ഫെബ്രുവരി 11ന് 64,000 രൂപയായി. മാര്‍ച്ച് 14നാണ് 65000രൂപയായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍