കാന്താരിയുടെ ഗുണങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 ഓഗസ്റ്റ് 2022 (20:18 IST)
കുഞ്ഞന്‍ കാന്താരിയുടെ എരിവ് ഇഷ്ടപ്പെടാത്തവര്‍ നന്നേ കുറവായിരിക്കും. നല്ല പഴഞ്ചോറില്‍ കാന്താരി പൊട്ടിച്ചതും ചേര്‍ത്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണല്ലോ നമ്മല്‍ മലയാളികള്‍. കാന്താരി കുഞ്ഞനാണെങ്കിലും ഇത് നല്‍കുന്ന അരോഗ്യ ഗുണങ്ങള്‍ ഇമ്മിണി വലുത് തന്നെയാണ്.
 
കാന്താരിയുടെ എരിവ് തന്നെയാണ് അതിന്റെ ഔഷധമൂല്യം. എരിവ് കൂടുംതോറും കാന്താരി മുളകിന്റെ ഔഷധ മൂല്യവും കൂടും എന്നാണ് പറയപ്പെടുന്നത്. കാന്താരി മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സിനോയിഡുകള്‍ രക്തക്കുഴലിനെ വികസിപ്പിക്കുന്നു. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അമിത ഉത്പാദനത്തെ ഇത് ചെറുക്കുന്നു. ഇത് ഹൃദയത്തെ കാത്തുസൂക്ഷിക്കും. ശരീരത്തില്‍ മോഷം കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഉത്തമമാണ് കാന്താരി മുളക്.
 
കാന്താരി മുളകില്‍ അടങ്ങിയിരിക്കുന്ന എരിവിനെ പ്രതിരോധിക്കന്‍ ശരീരം ധാരാളം ഊര്‍ജ്ജം ഉത്പാതിപ്പിക്കേണ്ടിവരും എന്നതിനാല്‍ ശരീരത്തെ കൊളസ്‌ട്രോള്‍ എരിച്ച് തീര്‍ക്കുന്നതിന് ഇത് സഹായിക്കും. ഒട്ടുമിക്ക ആയൂര്‍വേദ ഔഷധങ്ങളിലെയും പ്രധാനമായ ഒരു കൂട്ടാണ് കാന്താരി മുളക്. കാന്താരി മുളകില്‍ അടങ്ങിരിക്കുന്ന വൈറ്റമിന്‍ സി ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരത്തിലെ നാഡീവ്യവസ്ഥയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനു കാന്താരി മുളകിന് കഴിവുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article