അരമണിക്കൂര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മണിക്കൂറില്‍ 8 കിലോമീറ്റര്‍ ജോഗിംഗ് ചെയ്യുന്നതിനും തുല്യം!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 15 ഓഗസ്റ്റ് 2022 (13:02 IST)
ലൈംഗികത മികച്ച ഒരു വ്യായാമം ആണ്. അരമണിക്കൂര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ 85 കലോറി കത്തിച്ചു കളയാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഒരു മണിക്കൂര്‍ നാലര കിലോമീറ്റര്‍ നടക്കുന്നതിനും 8 കിലോമീറ്റര്‍ ജോഗിംഗ് ചെയ്യുന്നതിനും തുല്യമാണ്. സെക്‌സില്‍ ഏര്‍പ്പെടുന്നത് ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വസനം എന്നിവയെ നിയന്ത്രിക്കുകയും നല്ല ആരോഗ്യമുണ്ടാക്കുകയും ചെയ്യും. ഏറ്റവും നല്ല സ്‌ട്രെസ് റിലീവര്‍ ആണ് ലൈംഗികബന്ധം. സെക്‌സിലേര്‍പ്പെടുമ്പോള്‍ എല്ലാ ഫീല്‍ ഗുഡ് കെമിക്കല്‍സും തലച്ചോറില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. കൂടാതെ സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയുകയും ചെയ്യുന്നു. 
 
ലൈംഗികതയിലൂടെ രതിമൂര്‍ച്ഛയ്ക്ക് ശേഷം ഡോപ്പാമിന്‍, എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടും. ഡോപ്പമിന്‍ തലച്ചോറിന് ഉണര്‍വ് ഉണ്ടാക്കുകയും എന്‍ഡോര്‍ഫിന്‍ സമ്മര്‍ദ്ദവും വേദനയും മാറ്റുകയും ചെയ്യും. ഓക്‌സിടോക്‌സിന്‍ ആണ് സന്തോഷം നല്‍കുന്ന ഹോര്‍മോണ്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍