കോഴിക്കോട് കൊടുവള്ളിയില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍. കൊടുവള്ളി സ്വദേശിയായ ദേവി, മകന്‍ അജിത് കുമാര്‍ എന്നിവരാണ് മരിച്ചത്. വീടിനു സമീപത്ത് ടവറിനു മുകളില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച ദേവിയുടെ ചികിത്സയ്ക്കായി കോഴിക്കോട് പോയിരുന്നു. കാലു മുറിച്ചു മാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞതായും അതിനാല്‍ ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുന്നെന്നും ഇവര്‍ വീട്ടിലേക്ക് വിളിച്ച് അറിയിച്ചു.