സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍-ജനുവരി മാസങ്ങളില്‍ കോഴിക്കോട്ട് നടക്കും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 3 ഓഗസ്റ്റ് 2022 (08:17 IST)
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അവസാന ദിനങ്ങളിലും -ജനുവരി ആദ്യ ദിനങ്ങളിലുമായി  കോഴിക്കോട്ട് നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി . ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിന്റേതാണീ തീരുമാനം.
 
സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ അവസാനത്തിലോ നവംബര്‍ ആദ്യത്തിലോ തിരുവനന്തപുരത്ത് നടത്തും. സംസ്ഥാന ശാസ്‌ത്രോത്സവം ഒക്ടോബറില്‍ എറണാകുളത്ത് നടത്തും. സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം കോട്ടയത്ത് നടത്തും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സ്‌കൂള്‍ കലോത്സവം , കായികമേള , ശാസ്‌ത്രോത്സവം എന്നിവ പുനരാരംഭിക്കുന്നത് .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍