പല്ല് കേടാകുന്നത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 16 ഓഗസ്റ്റ് 2022 (08:36 IST)
ഭക്ഷണ അവശിഷ്ടങ്ങളെ ബാക്റ്റീരിയകള്‍ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങള്‍ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും, ജൈവതന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതുമൂലമുണ്ടാകുന്ന രോഗമാണ് പല്ലിലെ പൊത്ത്, പോട് എന്നീ പേരുകളിലും അറിയപ്പെടുന്ന ദന്തക്ഷയം. ശുചീകരണ മാര്‍ഗ്ഗങ്ങളും, ഉമിനീരിലടങ്ങിയിരിക്കുന്ന ധാതുക്കളും അമ്ലങ്ങളുടെ അളവ് കുറയ്ക്കുമ്പോള്‍ ഈ പ്രക്രിയ വിപരീത ദിശയില്‍ പ്രവര്‍ത്തിക്കുന്നു. 
 
അതിനാല്‍ ഇത് ഒരു അസ്ഥിര പ്രതിപ്രവര്‍ത്തനമാണ്. ധാതുക്കളുടെയും ജൈവതന്മാത്രകളുടെയും നാശം പല്ലുകളില്‍ പൊത്തുകള്‍ രൂപപ്പെടുത്തുന്നു. സ്റ്റ്രപ്‌റ്റോകോക്കസ്, ലാക്‌റ്റോബേസില്ലസ് വംശത്തില്‍പ്പെട്ട ജീവാണുക്കളാണ് പൊതുവില്‍ ദന്തക്ഷയത്തിനു കാരണമാകുന്നത്. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ അസഹ്യവേദനയും പല്ലുകള്‍ നഷ്ടപ്പെടുന്നതിനുമിടയാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍