തൃശ്ശൂരില്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 15 ഓഗസ്റ്റ് 2022 (19:18 IST)
തൃശ്ശൂരില്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തി. ചേലക്കരയിലെ പാഞ്ഞാല്‍ തൊഴുപ്പാടം 28ആം നമ്പര്‍ അംഗണവാടിയിലെ വാട്ടര്‍ ടാങ്കിലാണ് ചത്ത എലികളെയും പുഴുക്കളെയും കണ്ടെത്തിയത്. കുട്ടികള്‍ക്ക് ഈ ടാങ്കില്‍ നിന്നുള്ള വെള്ളമാണ് നല്‍കിയിരുന്നത്. കുട്ടികള്‍ക്ക് അസുഖങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ അംഗനവാടിയിലെ ടാങ്ക് രക്ഷിതാക്കള്‍ ചേര്‍ന്ന് പരിശോധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ടാങ്കില്‍ ചത്തുകളെയും പുഴുക്കളും കണ്ടെത്തിയത്. 
 
സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയും ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ അംഗണവാടിയിലെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ അങ്കണവാടിയിലെ അടുക്കളയില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ പ്യൂരിഫറിന്റെ ഉള്ളില്‍ ചത്ത പല്ലിയെയും കണ്ടെത്തി. ഇതോടെ അങ്കണവാടി അടച്ചിടാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍