മലപ്പുറത്ത് കാറില്‍ 132 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയിലായി. കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ സമദ്, അരീക്കോട് സ്വദേശി ഷെരീഖ്, പേരാമ്പ്ര സ്വദേശി അമല്‍, കോട്ടക്കല്‍ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് പിടിയിലായത്. വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റിലാണ് ഇവരെ പിടികൂടിയത്. കാറിലാണ് കഞ്ചാവ് ഒളിപ്പിച്ചു കടത്താന്‍ ഇവര്‍ ശ്രമിച്ചത്.