പറവൂരില്‍ മരം വീണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി സജീഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. പറവൂരില്‍ കൈരളി തിയേറ്ററിന്റെ സമീപത്ത് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം ഉണ്ടായത്.