Health precautions during rainy season: മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കാന്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍

വ്യാഴം, 4 ഓഗസ്റ്റ് 2022 (10:35 IST)
Health precautions during rainy season: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ഓരോരുത്തരും അതീവ ശ്രദ്ധ ചെലുത്തണം. വളരെ ചെറിയ അസുഖമാണെന്ന് നമ്മള്‍ കരുതുന്ന പലതും പിന്നീട് ജീവന് തന്നെ ഭീഷണിയായേക്കും. 
 
മഴക്കാലത്ത് ആദ്യം ശ്രദ്ധിക്കേണ്ടത് കുടിക്കുന്ന വെള്ളം എത്രത്തോളം ശുദ്ധമാണെന്നാണ്. മഴക്കാലത്ത് വെള്ളത്തിലൂടെയാണ് കൂടുതല്‍ രോഗങ്ങളും പകരുക. പ്രത്യേകിച്ച് കുട്ടികളില്‍. ഫില്‍ട്ടര്‍ ചെയ്ത വെള്ളമോ തിളപ്പിച്ചാറിയോ വെള്ളമോ ആയിരിക്കണം മഴക്കാലത്ത് കുടിക്കേണ്ടത്. 
 
പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഫ്രഷ് പച്ചക്കറികള്‍ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തണം. തെരുവില്‍ നിന്ന് ഭക്ഷണം ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ മഴക്കാലത്ത് വയറിന് ദോഷം ചെയ്യും. 
 
മഴ കൊള്ളുന്നതും ഒഴിവാക്കണം. മഴ നനഞ്ഞാല്‍ തന്നെ ഉടന്‍ കുളിക്കുക. അധികനേരം മഴ നനയുന്നത് ചര്‍മ്മത്തിനും മുടിക്കും ദോഷം ചെയ്‌തേക്കാം. രോഗപ്രതിരോധശേഷി വര്‍ധിക്കുന്ന പഴങ്ങള്‍ ഭക്ഷണ മെനുവില്‍ നന്നായി ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച്, മൂസംബി എന്നിവ ശരീരത്തിനു നല്ലതാണ്. 
 
മഴക്കാലത്ത് കൊതുക് ശല്യം രൂക്ഷമാകും. മഴക്കാലത്ത് കൊതുക് കടി കൊള്ളുമ്പോള്‍ അത് പല രോഗങ്ങള്‍ക്കും കാരണമാകും. കിടക്കുമ്പോള്‍ കൊതുക് വല ഉപയോഗിക്കുന്നത് നല്ലതാണ്. മഴക്കാലത്ത് മലേറിയ പരത്തുന്നത് കൊതുകുകളാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍