ഉറക്കം ശരിയായില്ലെങ്കില്‍ ഗുരുതര രോഗങ്ങള്‍ ഉണ്ടാകും; ഇക്കാര്യം ശ്രദ്ധിക്കുക
ബുധന്‍, 27 ജൂലൈ 2022 (11:28 IST)
കൃത്യമായ ഉറക്കം ഉള്ളവര്‍ക്ക് നല്ല ആരോഗ്യമുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഓരോ പ്രായത്തിലും എത്ര മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.
12 മാസം വരെ പ്രായമുള്ള നവജാത ശിശുക്കള്‍ ഒരു ദിവസം 12 മുതല്‍ 16 മണിക്കൂര്‍ വരെ ഉറങ്ങണം. കുട്ടികള്‍ക്ക് ഉറക്കം വളരെ അത്യാവശ്യമാണ്.
ഒരു വയസ്സ് മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ 11 മുതല്‍ 14 മണിക്കൂര്‍ വരെ ഉറങ്ങണം. മൂന്ന് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ 10 മുതല്‍ 13 മണിക്കൂര്‍ വരെ ഉറങ്ങണം.
ആറ് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ഉറങ്ങേണ്ടത് ഒന്‍പത് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെയാണ്. 13 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവര്‍ ഒരു ദിവസം എട്ട് മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ഉറങ്ങണം.
പ്രായപൂര്‍ത്തിയായവര്‍ രാത്രി നിര്‍ബന്ധമായും തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.