കണ്ണുകളും ചെകിളയും നോക്കിയാല്‍ അറിയാം മീന്‍ ഫ്രഷ് ആണോയെന്ന് !

രേണുക വേണു

വ്യാഴം, 17 ഏപ്രില്‍ 2025 (12:33 IST)
മീന്‍ കറിയും മീന്‍ പൊരിച്ചതും ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. പഴക്കമില്ലാത്ത മീന്‍ ആണെങ്കില്‍ കറി വച്ചാലും ഫ്രൈ ചെയ്താലും അപാര രുചിയായിരിക്കും. എന്നാല്‍ മീന്‍ പഴക്കം ചെന്നതാണോയെന്ന് നോക്കി വാങ്ങാന്‍ നമ്മളില്‍ പലര്‍ക്കും അറിയില്ലെന്നു മാത്രം. 
 
ദിവസങ്ങളോളം ഫ്രീസ് ചെയ്ത മീന്‍ ആണെങ്കില്‍ അതിനു രുചി കുറയും. അതുകൊണ്ട് മീന്‍ വാങ്ങുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. മീന്‍ പഴകിയതാണോ എന്നറിയാന്‍ ഇക്കാര്യങ്ങള്‍ നോക്കിയാല്‍ മതി.
 
മീനിന്റെ കണ്ണുകള്‍ കുഴിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് പഴക്കം ചെന്ന, കേടായി തുടങ്ങിയ മീന്‍ ആണ്. നല്ല മത്സ്യത്തിന് തിളക്കമുള്ള കണ്ണുകള്‍ ആയിരിക്കും. ചെകിളയ്ക്ക് ചേറിന്റെ (ചെളി) നിറമാണെങ്കില്‍ മീന്‍ കേടായിട്ടുണ്ട് എന്നാണ് അര്‍ത്ഥം. നല്ല മത്സ്യത്തിന്റെ ചെകിള രക്ത നിറമായിരിക്കും. 
 
തോലിന്റെ നിറം മാറിയിട്ടുണ്ടെങ്കില്‍ മീന്‍ പഴക്കം ചെന്നതാണെന്ന് അര്‍ത്ഥം. കേടായ മീന്‍ മാംസത്തില്‍ തൊട്ടാല്‍ കുഴിഞ്ഞ് പോകുകയും അത് പൂര്‍വ്വ സ്ഥിതിയില്‍ ആകാതിരിക്കുകയും ചെയ്യും. കുഴിയാതെ നല്ല കട്ടിയുള്ള മാംസമാണെങ്കില്‍ മീന്‍ ഫ്രഷ് ആണെന്ന് അര്‍ത്ഥം. കേടായ മത്സ്യത്തിന് അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍