വറുക്കാനുള്ള ഉണക്കമീന്‍ ഏതാനും മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തി വയ്ക്കുക. അതിനു ശേഷം പുറംതോല്‍ ചീന്തി കളയാവുന്നതാണ്. പുറംതോല്‍ കളഞ്ഞ ശേഷവും നന്നായി കഴുകണം. അല്‍പ്പം മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ഉണക്കമീനില്‍ പുരട്ടി വയ്ക്കുന്നത് നല്ലതാണ്. പൊടികള്‍ ചേര്‍ത്ത ശേഷം 15 മിനിറ്റ് കഴിഞ്ഞ ശേഷം വറുക്കാവുന്നതാണ്. വറവ് പാകമാവുമ്പോള്‍ മീനിനു മുകളിലേക്ക് കുറച്ച് വേപ്പില കൂടി ചേര്‍ത്ത് യോജിപ്പിക്കുന്നത് നല്ലതാണ്.