ചുവന്നുള്ളിയും പുളിയും ഉണ്ടോ? കിടിലന്‍ ചമ്മന്തി ഉണ്ടാക്കാം

രേണുക വേണു

വ്യാഴം, 12 ഡിസം‌ബര്‍ 2024 (12:40 IST)
Shallot Chutney
നല്ലൊരു ചമ്മന്തി ഉണ്ടെങ്കില്‍ ചോറുണ്ണാന്‍ വേറെ കറിയൊന്നും വേണ്ടല്ലോ. വെറും 10 മിനിറ്റ് കൊണ്ട് കിടിലനൊരു ഉള്ളി ചമ്മന്തി ഉണ്ടാക്കാന്‍ സാധിക്കും. അത് എങ്ങനെയാണെന്നും നോക്കാം: 
 
തൊലി കളഞ്ഞു വൃത്തിയാക്കിയ ആറോ ഏഴോ ചുവന്നുള്ളി എടുക്കുക. ഈ ചുവന്നുള്ളി നന്നായി ചതച്ചെടുക്കണം. അതിലേക്കു ആവശ്യത്തിനു കല്ലുപ്പും മുളകുപൊടിയും ചേര്‍ക്കണം. ഇനി പഴുത്ത കോല്‍പ്പുളി കുരു കളഞ്ഞ ശേഷം ഇതിലേക്കു ചേര്‍ക്കാം.  
 
ആവശ്യത്തിനു ഉപ്പും മുളകുപൊടിയും ചേര്‍ത്ത് ചതച്ച ചുവന്നുള്ളിയും പുളിയും കൈ കൊണ്ട് തിരുമ്മിയെടുക്കുക. അതിലേക്കു അല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്തു നന്നായി യോജിപ്പിക്കണം. കട്ടി കിട്ടാന്‍ വേണ്ടി അല്‍പ്പം കഞ്ഞി വെള്ളം കൂടി ചേര്‍ത്ത് യോജിപ്പിക്കുന്നത് നല്ലതാണ്. ഈ ചമ്മന്തി ഉണ്ടെങ്കില്‍ ഒരു കിണ്ണം ചോറുണ്ണാം..!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍