വൈറ്റമിന്‍ ഡിയുടെ കുറവ് നേരത്തേയുള്ള മരണത്തിന് കാരണമാകുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 ഒക്‌ടോബര്‍ 2022 (14:56 IST)
വൈറ്റമിന്‍ ഡിയുടെ കുറവ് നേരത്തേയുള്ള മരണത്തിന് കാരണമാകുമെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയാണ് പഠനം നടത്തിയത്. സൂര്യപ്രകാശത്തിന്റെ സഹായത്തിലാണ് ശരീരം വൈറ്റമിന്‍ ഡി നിര്‍മിക്കുന്നത്. ആസ്‌ട്രേലിയയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ മൂന്നില്‍ ഒരാള്‍ക്ക് വൈറ്റമിന്‍ ഡി കുറവ് ഉണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. 
 
ശരീരത്തിനെ ആരോഗ്യത്തോടെ വച്ചിരിക്കാന്‍ സഹായിക്കുന്നതില്‍ വിറ്റമിന്‍ ഡിക്ക് വലിയ പങ്കാണ് ഉള്ളത്. ആവശ്യത്തിന് വൈറ്റമിന്‍ ഡി സൂര്യപ്രകാശത്തില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ ലഭിക്കാത്തവരിലാണ് ഇതിന്റെ കുറവുണ്ടാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article