വൈറ്റമിന്‍ ഡിയുടെ ഗുണങ്ങള്‍ അറിയുമോ

സിആര്‍ രവിചന്ദ്രന്‍

ശനി, 28 മെയ് 2022 (13:05 IST)
ഈ അടുത്തകാലത്താണ് വൈറ്റമിന്‍ ഡിയെകുറിച്ച് ആളുകള്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയത്. കൂടുതല്‍ പേരും അറിഞ്ഞ് തുടങ്ങുന്നതും ഇപ്പോള്‍ തന്നെ. വൈറ്റമിന്‍ ഡി പൊതുവേ സൂര്യപ്രകാശ വൈറ്റമിന്‍ എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരയായി സൂര്യപ്രകാശം കാരണം ചര്‍മത്തില്‍ ഉല്‍പാദിപ്പിക്കുകയും ഭക്ഷണത്തിലൂടെ ലഭിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ വൈറ്റമിന്‍ ഡി സപ്ലിമെന്റുകളും ഇപ്പോള്‍ ലഭ്യമാണ്. സൂര്യപ്രകാശം ഏല്‍ക്കാത്തതുകാരണം സ്ത്രീകള്‍ക്കാണ് കൂടുതല്‍ വൈറ്റമിന്‍ ഡിയുടെ കുറവ് ഉണ്ടാകാന്‍ സാധ്യതയുള്ളത്.
 
വൈറ്റമിന്‍ കുറവുള്ള സ്ത്രീകളെക്കാള്‍ ഇത് കൂടുതലുള്ള സ്ത്രീകളില്‍ ഗര്‍ഭധാരണം വേഗത്തില്‍ നടക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഐവിഎഫിലൂടെ ഗര്‍ഭധാനണത്തിനും ഈ വൈറ്റമിന്‍ കൂടുതലുള്ള സ്ത്രീകളില്‍ പെട്ടെന്ന് വിജയം കാണുമെന്നും പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍