നിലവിലെ അന്തരീക്ഷ സ്ഥിതിപ്രകാരം തെക്കന്‍ അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചു. കേരള തീരത്തിനും സമീപത്തുള്ള തെക്ക് കിഴക്കന്‍ അറബികടലിലും മേഘങ്ങളുടെ സാനിധ്യം കൂടി വരുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി കാലവര്‍ഷം കേരളത്തില്‍ അടുത്ത 2-3 ദിവസത്തിനുള്ളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിച്ചു.