പതിനേഴുകാരന്റെ ആരോഗ്യം നേടാന്‍ ഈ ഭക്ഷണശീലം പിന്തുടരാം

Webdunia
വ്യാഴം, 24 ജനുവരി 2019 (20:07 IST)
പ്രായം കൂടുന്തോറും ക്ഷീണവും തളര്‍ച്ചയും വര്‍ദ്ധിക്കുന്നതായുള്ള പരാതി പുരുഷന്മാരിലും സ്‌ത്രീകളിലുമുണ്ട്. ആരോഗ്യം കുറയുന്നതിനൊപ്പം ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ഈ അവസ്ഥയ്‌ക്ക് കാരണം.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണ ക്രമം മെച്ചപ്പെടുത്തുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്‌താല്‍ ആരോഗ്യത്തില്‍ ഉണര്‍വ് ഉണ്ടാകും.

കൃത്യമായ സമയത്ത് ആഹാരം കഴിക്കുന്നതിനൊപ്പം ഹോൾ വീറ്റ്, തവിടുള്ള അരി, ഹോൾ വീറ്റ് ബ്രെഡ് തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കണം. ബ്രേക്ക് ഫാസ്‌റ്റ് ഒഴിവാക്കാതിരിക്കുകയും ഗ്രീന്‍ ടീ പതിവാക്കുകയും വേണം.

പഴങ്ങള്‍, പച്ചക്കറികള്‍, പച്ചിലക്കറികൾ, നെല്ലിക്ക, മുന്തിരി, ചീര  എന്നിവ നിര്‍ബന്ധമായും കഴിക്കണം. ഉപ്പിന്റെയും മധുരത്തിന്റെയും കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഗ്ലാസ് പാല്‍ ദിവസവും കുടിക്കുന്നത് ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കും. ഉപ്പും മധുരവും ചേർത്ത നാരങ്ങാവെള്ളം ഇടയ്‌ക്ക് കുടിക്കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article