തൊണ്ടവേദന പമ്പകടക്കും, ഈ നാട്ടുവിദ്യകൾ പരീക്ഷിക്കൂ !

വ്യാഴം, 24 ജനുവരി 2019 (19:07 IST)
എല്ലാവർക്കും ഇടക്കിടെ വരാറുള്ള ഒരു ആരോഗ്യ പ്രശ്നമാണ് തൊണ്ട വേദനയും തൊണ്ടയിലെ അസ്വസ്ഥതകളും. സ്ഥിരമായി ജീവിക്കുന്ന സാഹചര്യങ്ങളിൽ നിന്നും മറ്റെരിടെത്തെത്തുമ്പോഴും, കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾകൊണ്ടുമെല്ലാം ഇത് ഉണ്ടാകാറുണ്ട്.
 
തൊണ്ട വേദന അകറ്റുന്നതിന് പല മാർഗങ്ങൾ നമ്മൾ സ്വീകരിക്കാറുണ്ട്. എന്നാൽ തോണ്ടയിലെ അസ്വസ്ഥതയും വേദനയും അകറ്റൻ ഉത്തമമായ ഒരു മാർഗം നമ്മുടെ അടുക്കളയിൽതന്നെയുണ്ട്. മറ്റൊന്നുമല്ല ഇളം ചൂടുവെള്ളത്തിൽ ഉപ്പിട്ട് ആ വെള്ളം കവിൾകൊള്ളുക.
 
ഇത് ചെയ്യുന്നതിലൂടെ തൊണ്ടയിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനും തൊണ്ട വേദന അകറ്റുന്നതിനും സഹായിക്കും. കടകളിൽനിന്നും ഗുളികകൾ വാങ്ങിക്കഴിക്കുന്നതിനേക്കാൾ ഗുണകരമാണ് ഈ രീതി.
 
കട്ടൻചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നതും തൊണ്ട വേദനയെ ഇല്ലാതാക്കാൻ സഹായിക്കും. ഇഞ്ചിയുടെ ആയൂർവേദ ഗുണങ്ങളാണ് ഇതിന് സഹായിക്കുക. ഇതിൽ തുളസിയില ചേർക്കുന്നതും ഏറെ നല്ലതാണ്. ചുക്ക് കാപ്പി കുടിക്കുന്നതും തൊണ്ട വേദനക്ക് ആശ്വാസം തരും തൊണ്ടവേദന ഉണ്ടാക്കുന്ന വൈറസുകൾക്കെതിരെ പ്രവർത്തിക്കും ചുക്ക് പ്രവർത്തിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍