മുഖസംരക്ഷണത്തിന് മാമ്പഴ ഫേസ്‌പാക്ക്, ഉണ്ടാക്കാം സിംപിളായി!

വ്യാഴം, 24 ജനുവരി 2019 (17:55 IST)
മാമ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യം മാത്രമല്ല നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കാനും മാമ്പഴത്തിന് കഴിയും. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ മാമ്പഴം നിങ്ങളുടെ ചര്‍മ്മത്തെ പഴുപ്പില്‍ നിന്നും വിണ്ടുകീറലില്‍ നിന്നുമൊക്കെ സംരക്ഷിക്കുന്നു.
 
മുഖത്തിന്റെ സംരക്ഷണത്തിനായി നിരവധി മാമ്പഴം ഫേസ്‌പാക്കുകൾ ഉണ്ട്. വീട്ടിൽ തന്നെ ഉണ്ടാക്കി നമുക്ക് മുഖത്ത് അപ്ലൈ ചെയ്യാൻ കഴിയുന്നതാണിത്. ഏറ്റവും എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന മാമ്പഴം ഫേസ്‌പാക്കാണ് നിങ്ങളെ ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്.
 
ഒരു പഴുത്ത മാമ്പഴം, രണ്ട് ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി, രണ്ട് ടീസ്പൂണ്‍ തൈര്, രണ്ട് ടീസ്പൂണ്‍ പനിനീര്‍ എന്നിവയാണ് ആവശ്യമായ സാധനങ്ങൾ.
 
മാമ്പഴം കഷണങ്ങളായി മുറിച്ച്‌ ഉടച്ച്‌ കുഴമ്പ് പരുവത്തിലാക്കി അതിലേക്ക് മുള്‍ട്ടാണി മിട്ടിയും പനിനീരും, ഒപ്പം തൈരും ഒഴിച്ച്‌ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് വെച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍