മൂത്രമൊഴിക്കുമ്പോൾ വെളുത്ത തരികൾ; ശ്രദ്ധിക്കണം ഇക്കാര്യം
വ്യാഴം, 24 ജനുവരി 2019 (14:40 IST)
മൂത്രമൊഴിക്കുമ്പോൾ പൊടിപോലെ വെളുത്ത തരികൾ പുറത്തേക്ക് പോകുന്നത് ചിലരെ അലട്ടുന്ന പ്രശ്‌നമാണ്. നാണം മൂലം ഇക്കാര്യത്തില്‍ വൈദ്യസഹായം തേടാന്‍ ഭൂരിഭാഗം പേരും മടിക്കുന്നുണ്ട്. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന ആശങ്കയാണ് പലരിലും.
വിശദമായ പരിശോധന ആവശ്യമുള്ള കാര്യമാണ് ഇതെങ്കിലും മൂത്രത്തിലെ ഫോസ്ഫേറ്റ് അംശങ്ങളാണ് ഇങ്ങനെ പുറത്തു പോകുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഫോസ്ഫേറ്റ്, യൂറേറ്റ്, കാൽസ്യം മുതലായ ക്രിസ്റ്റലുകളായിട്ടായിരിക്കും മൂത്രത്തിലെ തുടക്കം. അതിൽ രോഗാണുക്കൾ പ്രവേശിച്ചാൽ കൂടിച്ചേർന്നു ചെറുതരികളായി തീരുന്നതാണ് മൂത്രത്തിലൂടെ പുറത്തു പോകുന്നത്.
മൂത്രസഞ്ചിക്കുള്ളിലോ ജനനേന്ദ്രിയ ഭാഗത്തോ പഴുപ്പു കയറിക്കൂടിയിട്ടുണ്ടെങ്കിൽ അവിടെ നിന്ന് ഉതിർന്ന കോശങ്ങൾ മൂത്രത്തിൽക്കൂടി പുറത്തേക്കു പോകുമ്പോൾ വെള്ളനിറം മുതൽ ചോരനിറം വരെ കണ്ടേക്കാം. അതിനാല്‍ വിശദമായ പരിശോധന ആവശ്യമാണ്. കൂടുതല്‍ വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്.