പുഴുങ്ങിയ മുട്ട കൊളസ്‌ട്രോളിന് കാരണമാകുമോ ?

ബുധന്‍, 23 ജനുവരി 2019 (13:19 IST)
മുട്ടയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് എല്ലാവരിലുമുള്ളത്. മുട്ടയുടെ മഞ്ഞക്കരു കഴിക്കാമോ ?, ദിവസവും  എത്ര മുട്ട കഴിക്കണം?, ആരോഗ്യത്തിന് കൂടുതല്‍ നല്ലത് പുഴുങ്ങിയതോ ഓം‌ലെറ്റോ എന്നീ സംശയങ്ങള്‍ നിരവധിയാണ്.

കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടാണ് മുട്ടയുമായി കൂടുതല്‍ സംശയങ്ങളുണ്ടാകുന്നത്. പുഴുങ്ങിയ മുട്ട കൊളസ്‌ട്രോളിന് കാരണമാകുമോ എന്ന സംശയം എല്ലാവരിലുമുണ്ട്. പുഴുങ്ങിയ മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോളും ഹൃദ്രോഗസാധ്യതയും കൂട്ടുമെന്ന ധാരണ തെറ്റാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ദിവസവും ഒരു മുട്ട വീതം കഴിച്ചാല്‍ ഹൃദ്രോഗം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. അതേ സമയം അടുത്തിടെ ജേര്‍ണല്‍ ഹാര്‍ട്ട്‌ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത് ദിവസവും ഒരു മുട്ട കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത 11 ശതമാനം കുറയുന്നുവെന്നാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍