മുഖക്കുരുവിന് പരിഹാരം ഗാർലിക് മിൽക്കിലുണ്ട്!

ചൊവ്വ, 22 ജനുവരി 2019 (14:18 IST)
വെളുത്തുള്ളി ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ പാലും വെളുത്തുള്ളിയും നല്ല കോമ്പിനേഷനാണോ? കേൾക്കുമ്പോൾ ഒരു ചേർച്ചക്കുറവ് ഉണ്ടല്ലേ. എന്നാൽ കേട്ടോളൂ പല രോഗങ്ങൾക്കും മറ്റും ഈ കോമ്പിനേഷൻ ബെസ്‌റ്റാണ്.
 
പനി രോഗലക്ഷണമാണെങ്കിലും ജലദൊഷ പനിയ്‌ക്ക് ഗാർലിക് മിൽക്ക് ഏറ്റവും നല്ലതാണ്. പനിയുണ്ടാകുമ്പോൾ തന്നെ കുടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് മാറാൻ സഹായിക്കും. മുഖക്കുരു വില്ലനാകുന്നവർക്കും ഇത് പരീക്ഷിക്കാം. സ്ഥിരമായി മുഖക്കുരു വരുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ആരോഗ്യകരമായ ഒരു പാനീയമാണ് ഗാര്‍ലിക് മില്‍ക്ക്. സ്ഥിരമായി കഴിക്കുന്നത് മുഖക്കുരു ശമിക്കാന്‍ സഹായിക്കും. 
 
കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വർദ്ധിക്കാൻ ഈ വെളുത്തുള്ളി പാൽ നല്ലതാണ്. കൂടാതെ ന്യൂമോണിയയ്ക്കെതിരെയും ദഹനത്തിനും വിരശല്യം ഇല്ലാതാക്കാനും ഈ മിശ്രിതം നല്ലതാണ്. കൂടാതെ മികച്ച് വേദന സംഹാരി കൂടിയാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍