രാത്രിയിൽ പല്ല് തേക്കാൻ മടിയാണോ ? ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ !

തിങ്കള്‍, 21 ജനുവരി 2019 (18:02 IST)
ആരോഗ്യകരമായി പല്ലുകളെ സംരക്ഷിക്കുന്നതിന് രാവിലെയും രാത്രി കിടക്കുന്നതിന് മുൻപായും പല്ല് തേക്കണം എന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. എന്നാൽ എന്നാൽ രാത്രിയിൽ പല്ലുതേക്കാൻ നമ്മളിൽ പലർക്കും മടിയാണ് എന്നതാണ് യഥാർത്ഥ്യം. 
 
രാ‍ത്രിയിൽ പല്ല് വൃത്തിയാക്കാതെ കിടക്കുന്നതിലൂടെ പല്ല് നശിക്കാൻ നമ്മൽ മനപ്പൂർവമായി അനുവദിക്കുകയാണ് എന്ന് പറയാം. പല്ലിൽ ഭക്ഷണാവശിഷ്ടങ്ങളുടെ സാനിധ്യം രോഗാണുക്കൾ പെരുകുന്നതിനും ഇവക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനും അവസരമൊരുക്കും.  
 
അറുമണിക്കൂറിലധികം നീണ്ട ഉറക്കത്തിൽ വായിൽ വൈറസുകളുടെ പ്രവർത്തനം പല്ലിന്റെ ഇനാമൽ നഷ്ടമാകുന്നതിന് കാരണമാകും. ഇനാമൽ നഷ്ടമാകുന്നതോടെ പല്ലിനെ മറ്റു പ്രശ്നങ്ങൾ പിടിമുറുക്കാനും തുടങ്ങും. നമ്മൂടെ വായിൽ എപ്പോഴും ആസിഡിന്റെ സാനിധ്യം ഉണ്ടാകും എന്നാൽ ഉണർന്നിരിക്കുമ്പോൾ ഉമിനീരിൽ അടങ്ങിയിരിക്കുന്ന കാത്സ്യം പല്ലിൽ ആസിഡിന്റെ പ്രവർത്തനങ്ങളെ മയപ്പെടുത്തും. 
 
രാത്രി കാലങ്ങളിൽ ഉമിനീരിന്റെ ഉത്പാദനം കുറവായിരിക്കും എന്നതിനാൽ പല്ലുകളിൽ ആസിഡിന്റെ പ്രവർത്തനം വർധിക്കും. രാത്രി പല്ലു തേക്കുന്നതിലൂടെ പേസ്സ്റ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലുറെയ്ഡ് ആസിഡിന്റെ പ്രവർത്തനത്തെ ചെറുക്കും. മോണകളിൽ അണുബാധ ഉണ്ടാകാതിരിക്കുന്നതിനും രാത്രി പല്ലുതേക്കുന്നത് സഹായിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍