മാതാപിതാക്കളെയും കാമുകിയെയും പിഞ്ചുകുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തി, ഒടുവിൽ കൊലപാതകിക്ക് സംഭവിച്ചതിങ്ങനെ !

തിങ്കള്‍, 21 ജനുവരി 2019 (15:14 IST)
ഒറിഗൺ: മാതാപിതാക്കളെയും കാമുകിയെയും ഒൻപത് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തിയ മധ്യവസ്കനെ പൊലീസ് വെടിവച്ചുകൊന്നു. ശനിയാഴ്ച രാത്രി അമേരിക്കയിലെ ഒറിഗണിലാണ് വീണ്ടും ഞ്ഞെട്ടിക്കുന്ന കൂട്ടക്കൊലപാതകം നടന്നത്. മാർക്ക് ലിയോ ഗ്രിഗോറി ഗാഗോയെയാണ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്
 
മാതാപിതാക്കളായ ജെറി ബ്രേമർ, പമേല ബ്രേമർ, 31കാരിയായ കാമുകി ഷെയ്ന സ്വീറ്റർ, 9 മാസം പ്രായമുള്ള പെൺകുഞ്ഞ് ഒലീവിയ ഗാഗോ എന്നിവരാണ് ഗ്രിഗോറിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീട്ടിൽനിന്നും പൊലീസിന് ലഭിച്ച എമർജെൻസി സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തുന്നത്.
 
പൊലീസ് എത്തുമ്പോൾ വീടിനുപുറത്ത് ഒരു സ്ത്രീ മരിച്ചുകിടക്കുന്നുണ്ടായിരുന്നു. കാമുകിയുടെ മുൻ ബന്ധത്തിലുള്ള എട്ടുവയസുകാരി മകളെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രിഗോറിയെ പൊലീസ് വെടിവെച്ച് വീഴ്ത്തിയത്. കുടുംബത്തെ എങ്ങനെയാണ് പ്രതി കൊലപ്പെടുത്തിയത് എന്നതിൽ പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടില്ല. ആക്രമണത്തിൽനിന്നും രക്ഷപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍